English| മലയാളം
perinthalmanna

മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ താലൂക്കിലാണ് പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി സ്ഥിതി ചെയ്യുന്നത്. പെരിന്തല്‍മണ്ണ, പാതായിക്കര എന്നീ രണ്ടു വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പെരിന്തല്‍മണ്ണ നഗരസഭയ്ക്ക് 34.41 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് അങ്ങാടിപ്പുറം, വെട്ടത്തൂര്‍ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് താഴെക്കോട്, ആലിപ്പറമ്പ് പഞ്ചായത്തുകളും, തെക്കുഭാഗത്ത് ഏലംകുളം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് അങ്ങാടിപ്പുറം പഞ്ചായത്തുമാണ് പെരിന്തല്‍മണ്ണ നഗരസഭയുടെ അതിരുകള്‍ .