English| മലയാളം

പെരിന്തല്‍മണ്ണ നഗരസഭയില്‍ വസ്തുനികുതി ഇ-പെയ്മെന്‍റ് സംവിധാനം

പെരിന്തല്‍മണ്ണ നഗരസഭയില്‍ വസ്തുനികുതി ഇ-പെയ്മെന്‍റ് സംവിധാനം നിലവില്‍ വന്നു. 11-02-2013 ന് ടൌണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ എം മുഹമ്മദ് സലീം ഉദ്ഘാടനം നിര്‍വ്വഹിച്ചു.www.tax.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴിയോ പെരിന്തല്‍മണ്ണ നഗരസഭയുടെ വെബ്സൈറ്റ് ആയ www.perinthalmannamunicipality.in എന്ന വെബ്സൈറ്റിലെ വസ്തുനികുതി എന്ന ലിങ്ക് വഴി നികുതിദായകന് വസ്തുനികുതി അടയ്ക്കാവുന്നതും,കുടിശ്ശിക ഇല്ലാത്ത കെട്ടിടങ്ങളുടെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് എടുക്കാവുന്നതുമാണ്.ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയ്യാറാക്കിയ സഞ്ചയ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് ഈ നേട്ടം കൈവരിച്ചത്.വ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍സ്തുനികുതി ഇ-പെയ്മെന്‍റ് സംവിധാനമുള്ള മലപ്പുറം ജില്ലയിലെ ആദ്യത്തേതും,സംസ്ഥാനത്തെ 7-ാമത്തെ നഗരസഭ എന്ന ബഹുമതിയും ഇതോടെ പെരിന്തല്‍മണ്ണ നഗരസഭ കരസ്ഥമാക്കി.