English| മലയാളം

ഡിജിറ്റല്‍ ഭൂപടത്തിന്റെ ജനകീയ സമര്‍പ്പണം

നാമറിയാന്‍ .....
നമ്മെ അറിയാന്‍ ‍........
നാടിനെ അറിയാന്‍ ......
പെരിന്തല്‍മണ്ണ നഗരസഭ ഡിജിറ്റല്‍ ലോകത്തിന്‍റെ നെറുകയിലേക്ക്......
ജി ഐ എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ വിവര സഞ്ചയത്തിന്‍റെയും ഡിജിറ്റല്‍
ഭൂപടത്തിന്‍റെയും ജനകീയ സമര്‍പ്പണം
2010 സെപ്തംബര്‍ 5 ന് രാവിലെ 10 മണിക്ക് സ:മൂസക്കുട്ടി സ്മാരക ടൗണ്‍ ഹാള്‍ പെരിന്തല്‍മണ്ണ
പെരിന്തല്‍മണ്ണ നഗരസഭയുടെ കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ഭാരതത്തിലെങ്ങും ഉറ്റുനോക്കുകയാണ്. നഗരസഭയുടെ ഭൂപടങ്ങള്‍ ഉപയോഗപ്പെടുത്തി വിവധ വിവര സഞ്ചയങ്ങളെ ബന്ധിപ്പിച്ച സമഗ്രമായ ആസൂത്രണ പദ്ധതി ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കുകയാണ്. ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജി.ഐ.എസ്) എന്ന ആധുനിക സങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ മുനിസിപ്പല്‍ വിവര സഞ്ചയത്തിന്‍റെയും, ഡിജിറ്റല്‍ ഭൂപടങ്ങളുടെയും ജനകീയ സമര്‍പ്പണം സെപ്തംബര്‍ 5ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. പാലോളി മുഹമ്മദ് കുട്ടി നിര്‍വ്വഹിക്കുകയാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷമായി ജനങ്ങള്‍ക്ക് നഗരസഭയില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി ഒട്ടേറെ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. നഗരസഭയില്‍ വരാതെ തന്നെ അടത്തുള്ള അക്ഷയ സെന്‍ററുകളിലൂടെ ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകുന്ന വിവര സാങ്കേതിക രംഗത്തെ വലിയ മുന്നേറ്റം. ഈ നഗരസഭയില്‍ പ്രാവര്‍ത്തികമായിരിക്കുന്നു. ആശുപത്രി കിയോസ്ക്കുകള്‍ വഴിയും, നഗരസഭയുടെ വെബ് സൈറ്റില്‍ ഇന്നും ഇപ്പോള്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും.
പൊതുജനങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനുള്ള ജനസേവന കേന്ദ്രം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. അതോടൊപ്പം നഗരസഭയിലേക്കുള്ള വിവിധ പണമിടപാടുകള്‍, വസ്തു നികുതി, തൊഴില്‍ നികുതി, ജീവനക്കാരുടെ ശമ്പള വിതരണം, ഫയലുകളും പരാതികളും കൈകാര്യം ചെയ്യുന്ന ഫയല്‍ ട്രാക്കിംഗ് തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനായി പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍റെ സാങ്കേതിക സഹായത്തോടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇത് ഒരു തുടക്കം മാത്രമാണ്. ഇനിയും, ഇ-ഗവേര്‍ണന്‍സിലൂടെ നഗരസഭാ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനും ഫലപ്രദമായ പൗരസേവനത്തിനായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. അതിനായി സഹായവും, നിര്‍ദ്ദേശങ്ങളും താങ്കളില്‍ നിന്നും ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സ്നേഹാദരങ്ങളോടെ
സി. ദിവാകരന്‍
ചെയര്‍മാന്‍, പെരിന്തല്‍മണ്ണ നഗരസഭ
കാര്യപരിപാടി
2010 സെപ്തംബര്‍ 5 ന് രാവിലെ 10 മണിക്ക്
സ:മൂസക്കുട്ടി സ്മാരക ടൗണ്‍ ഹാള്‍ പെരിന്തല്‍മണ്ണ

സ്വാഗതം
:
ശ്രീ. സി. ദിവാകരന്‍
(ചെയര്‍മാന്‍, പെരിന്തല്‍മണ്ണ നഗരസഭ)

അദ്ധ്യക്ഷന്‍
:
ശ്രീ. വി. ശശികുമാര്‍ എം.എല്‍.എ

റിപ്പോര്‍ട്ട് അവതരണം
:
പ്രൊഫ. എം.കെ. പ്രസാദ്
(എക്സിക്യുട്ടീവ് ചെയമാന്‍ & ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍)

മുനിസിപ്പല്‍ വിവരസഞ്ചയത്തിന്‍റെയും ഡിജിറ്റല്‍ഭൂപടത്തിന്‍റെയും
ജനകീയ സമര്‍പ്പണം
:
ശ്രീ. പാലോളി മുഹമ്മദ് കുട്ടി
(ബഹു. തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി)

ആശംസകള്‍
:

ശ്രീമതി. എ.ടി. നൂര്‍ജഹാന്‍
(വൈസ്.ചെയര്‍ പേഴ്സണ്‍, പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി)
ശ്രീ. കെ.സി. സെയ്ദു
(ചെയര്‍മാന്‍, വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി)
ശ്രീമതി. പി. ജാനകി ടീച്ചര്‍
(ചെയര്‍പേഴ്സണ്‍, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി)
ശ്രീ. വി. രാജേന്ദ്രന്‍
(ചെയര്‍മാന്‍, വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി)
ശ്രീ. പച്ചിരി ഫറൂക്ക് (കൗണ്‍സിലര്‍)
ശ്രീ. ശ്രീ. സക്കീര്‍ഹുസൈന്‍
(കൗണ്‍സിലര്‍)

നന്ദി
:
സെക്രട്ടറി, നഗരസഭ