English| മലയാളം

വിവരണം

വില്ലേജ്                    :    പെരിന്തല്‍മണ്ണ, പാതായിക്കര
താലൂക്ക്                    :    പെരിന്തല്‍മണ്ണ
അസംബ്ളി മണ്ഡലം    :    പെരിന്തല്‍മണ്ണ
പാര്‍ലമെന്റ് മണ്ഡലം    :    പൊന്നാനി

 

അതിരുകള്‍

 

വടക്ക്           : അങ്ങാടിപ്പുറം, വെട്ടത്തൂര്‍ പഞ്ചായത്തുകള്‍
കിഴക്ക്          : താഴെക്കോട്, ആലിപ്പറമ്പ് പഞ്ചായത്തുകള്‍
തെക്ക്           : ഏലംകുളം പഞ്ചായത്ത്
പടിഞ്ഞാറ്      : അങ്ങാടിപ്പുറം പഞ്ചായത്ത്

 

ഭൂപ്രകൃതി
 

 ഭൂപ്രകൃതിയനുസരിച്ച് നഗരസഭയെ ഉയര്‍ന്ന സമതലം, ചെറിയ ചെരിവ്, ഇടത്തരം ചെരിവ്, കുത്തനെയുള്ള ചെരിവ്, സമതലം, താഴ്വര, വെള്ളം കയറുന്ന താഴ്ന്ന സ്ഥലം എന്നിങ്ങനെ തരം തിരിക്കാം. ചെങ്കല്ല് (ലാറ്ററൈറ്റ്), എക്കല്‍മണ്ണ്, കുന്നുകളില്‍ കാണപ്പെടുന്ന ഗ്രാനൈറ്റ് എന്നിവയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങ‍ള്‍.

 

ആരാധനാലയങ്ങള്‍ / തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

 

പുത്തൂര്‍ ശിവക്ഷേത്രം, പെരിന്തല്‍മണ്ണ ശിവക്ഷേത്രം, പാതായിക്കര ജുമാ മസ്ജിദ്, മാനത്ത് മംഗലം ജുമാ മസ്ജിദ്, ലൂര്‍ദ് മാതാ ചര്‍ച്ച്, മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് തുടങ്ങിയവയാണ്.

 

ചരിത്രപ്രാധാന്യമുള്ളത്/ദേശീയ അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന സ്ഥാപനങ്ങള്‍ 

 

പാതായിക്കര മന പെരിന്തല്‍മണ്ണയിലെ പുരാതനമായ ഇല്ലമാണ്. പുരാതന ആചാരങ്ങളും നിലനിന്നിരുന്ന ഈ മനയോടനുബന്ധിച്ച് വിസ്താരമുള്ള രണ്ടു കിണറുകളും അത് മൂടത്തക്ക വിധത്തില്‍ വലിപ്പമുള്ള പാറകൊണ്ടുളള അടപ്പും ഇവിടെ കാണാം. ഇതിനടുത്തുതന്നെ രാമന്‍കുഴി എന്ന പ്രസിദ്ധമായ കുഴിയും നരിമടയും സ്ഥിതി ചെയ്യുന്നു.