English| മലയാളം

ജനകീയ ഭരണത്തിന്റെ ഇ ഗവേര്‍ണന്‍സ് കാഴ്ചകള്‍

പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ സമയബന്ധിതവും, കാര്യക്ഷമവുമായി ലഭ്യമാക്കുന്നതിനാണ് നഗരസഭ ശ്രമിക്കുന്നത്. ഇതിനായി ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒട്ടേറെ സംവിധാനങ്ങള്‍ നടപ്പാക്കുകയുണ്ടായി.

വിവര സഞ്ചയവും ഡിജിറ്റല്‍ ഭൂപടവും

നഗരസഭയിലെ വിവിധ വിവരങ്ങള്‍ ശേഖരിച്ചു ഇതിനെ നഗരസഭാ ഭൂപടങ്ങളില്‍ ചേര്‍ത്ത് സമഗ്രമാക്കിയ പ്രവര്‍ത്തനമാണിത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ നിരന്തര പ്രവര്‍ത്തനത്തിലൂടെയാണ് ഇത് സാധ്യമാകിയത്. ഓരോ വ്യക്തിയുടെയും ഭൂവിവരങ്ങള്‍ ‍, വഴികള്‍ ‍, റോഡുകള്‍ ‍, പാലങ്ങള്‍ ‍, ജല സ്രോതസ്സുകള്‍ ‍, കുടിവെള്ള സ്രോതസ്സ്, വൈദുതി സംവിധാനം, ടെലിഫോണ്‍ , കൃഷി, വിദ്യാലയങ്ങള്‍ തുടങ്ങിയ ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള കാര്യങ്ങളുടെ വിവിവരങ്ങള്‍ ശേഖരിച്ചു ഭൂപടത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇതുവഴി ഓരോകാര്യത്തിലുമുള്ള ആസൂത്രണത്തിനും, പ്രശ്നങ്ങളില്‍ ഇടപെടുന്നതിനും വളരെ സഹായകരമാണ്. നഗരസഭയില്‍ 1934 ലെ 8589 എണ്ണമുള്ള തുണ്ടവല്‍ക്കരിച്ച ഭൂമി ഇന്ന് 26662 എണ്ണമായി വര്‍ധിച്ചിരിക്കുന്നു.അതോടൊപ്പം 7153 വൈദ്യുതതൂണുകള്‍ ‍, കിണറുകള്‍ ‍, ജലസ്രോതസ്സുകള്‍ , കിലോ മീറ്റര്‍ റോഡുകള്‍ ‍, 15 മൊബൈല്‍ ടവറുകള്‍ ‍, തുടങ്ങിയ എല്ലാ വിവരങ്ങളും ഇതില്‍ ലഭ്യമാണ്. സാമൂഹ്യ വിവര ശേഖരം കൂടി പൂര്‍ത്തീകരിച്ചു ഇതിനോട് കൂട്ടി ചേര്‍ത്താല്‍ വളരെ മാതൃകാപരമായ ഒരു വിവരശേഖരമായി ഇതിനെ മാറ്റാന്‍ കഴിയും.